കുറ്റിപ്പുറത്ത് ഇരുമുന്നണികളും സീറ്റുറപ്പിച്ചു

kuttipuram

കുറ്റിപ്പുറം: കഴിഞ്ഞ 25 വര്‍ഷമായി യുഡിഎഫ് കോട്ടയായി തുടരുന്ന കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തില്‍ ഇരുമുന്നണികളും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത്. കോട്ടക്കല്‍ മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്നത് ഹസീന അഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയാണ്. നിലവിലെ ഭരണസമിതിയില്‍ ലീഗിന് ഒമ്പതും കോണ്‍ഗ്രസിന് അഞ്ചു സീറ്റുമാണുള്ളത്. പ്രതിപക്ഷനിരയില്‍ സിപിഎമ്മിന് എട്ടും ബിജെപിയ്ക്ക് ഒരു സീറ്റുമാണുള്ളത്. ആകെയുള്ള 23വാര്‍ഡില്‍ മുസ്ലിം ലീഗ് 14 സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കുന്നു. എല്‍ഡിഎഫില്‍ സിപിഎം 18ഉം സിപിഐ 2ഉം എന്‍സിപി 2, ജനതാദള്‍ ഒന്നിലുമാണ് മത്സരിക്കുന്നത്.