ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാരെയും 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയുമാണ് നിയമിച്ചിട്ടുള്ളത്.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാരെയും 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ ജില്ലാകലക്ടര്‍ റിട്ടേണിങ് ഓഫീസറും ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുമാണ്. നഗരസഭയില്‍ 20 റിട്ടേണിങ് ഓഫീസര്‍മാരും 24 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരും ബ്ലോക്ക് പഞ്ചായത്തില്‍ 15 റിട്ടേണിങ് ഓഫീസര്‍മാരും 15 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുമാണ് നിയമിതരായിട്ടുള്ളത്. ചില നഗരസഭകളില്‍ രണ്ട് വീതം റിട്ടേണിങ് ഓഫീസര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. രണ്ട് വീതം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയാണ് ഓരോ നഗരസഭകളിലും നിയമിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തില്‍ ബി.ഡി.ഒമാരാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍. 94 ഗ്രാമപഞ്ചായത്തിലും റിട്ടേണിങ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരയും നിയോഗിച്ചിട്ടുണ്ട്.