എൽഡിഎഫ്‌ സീറ്റ്‌ വിഭജനം പൂർത്തിയായി.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ സീറ്റ്‌ വിഭജനം പൂർത്തിയായി. ‌ആകെ 32 സീറ്റിൽ സിപിഐ എം 22, സിപിഐ നാല്‌, ഐഎൻഎൽ രണ്ട്‌, എൻസിപി, ജനതാദൾ (എസ്), എൽജെഡി, കേരള കോൺഗ്രസ്‌ എം പാർടികൾ ഒന്നുവീതം സീറ്റുകളിലാണ്‌ മത്സരിക്കുന്നത്‌.  തെരഞ്ഞെടുപ്പ്‌ കൺവൻഷൻ 21, 22 തീയതികളിൽ.    20 സീറ്റുകളിലെ സ്ഥാനാർഥികളെ സിപിഐ എം  വ്യാഴാഴ്‌ച പ്രഖ്യാപിച്ചിരുന്നു. നന്നമ്പ്ര, എടവണ്ണ ഡിവിഷനുകളിലെ സ്ഥാനാർഥികളെ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു.  മാറാഞ്ചേരി, ഏലംകുളം, ചോക്കാട്‌, വേങ്ങര ഡിവിഷനുകളിലാണ്‌ സിപിഐ സ്ഥാനാർഥികൾ മത്സരിക്കുക.  സ്ഥാനാർഥി നിർണയം പുരോഗമിക്കുന്നു. ആതവനാട്‌ –-എൻസിപി, എടരിക്കോട്‌, വെളിമുക്ക്‌ –-ഐഎൻഎൽ, പൂക്കോട്ടൂർ ജനതാദൾ, കരിപ്പൂർ ലോക്‌ താന്ത്രിക്‌ ജനതാദൾ, ചുങ്കത്തറ കേരളാ കോൺഗ്രസ്‌ (എം) ‌എന്നിങ്ങനെയാണ്‌ സീറ്റ്‌  ധാരണ.