പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എൻ.എല്ലിലേക്ക്

പി.ഡി.പി നേതാവ് പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐഎൻഎല്ലിൽ ചേരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഇടതു സ്ഥാനാർഥിയായി സിറാജ് മത്സരിക്കും. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും.

 

പി.ഡി.പിയുടെ വർക്കിംഗ് ചെയർമാനായിരുന്ന സിറാജ് അടുത്തിടെ നടന്ന സംഘടന തെരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചില്ല. താഴേതട്ടിൽ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ല. ഒടുവിൽ നാമനിർദ്ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജിനെ തഴഞ്ഞു. ഈ അസംതൃപ്തിയാണ് പി.ഡി.പി വിടാൻ കാരണം.

ഐ.എൻ.എല്ലിൽ ചേർന്ന് തിരുവനന്തപുരം കോർപറേഷനിൽ മാണിക്ക വിളാകം ഡിവിഷനിൽ നിന്ന് ഇടതു സ്ഥാനാർഥിയായി മത്സരിക്കും. നിലവിൽ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷൻ ഇടതുമുന്നണി ഐ.എൻ.എല്ലിന് നൽകിയതാണ്. നേരത്തേ കോർപറേഷനിലേക്ക് ജയിച്ചിട്ടുള്ള പൂന്തുറ സിറാജ് വഴി സീറ്റ് വിജയിക്കാമെന്ന എന്ന നിഗമനത്തിലാണ് ഐ.എൻ.എൽ പൂന്തുറ സിറാജിനെ സ്വാഗതം ചെയ്യുന്നത്