ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂര്‍: തിരൂര്‍ ചെമ്പ്രയില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. അയല്‍ വീട്ടില്‍ വയറിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു ഷോക്കേറ്റത്. ചെമ്പ്ര മേലേപടി ബസ്റ്റോപ്പിന് സമീപം താമസിക്കുന്ന കാട്ടില്‍ പീടിയേക്കല്‍ സൈനുദ്ധീന്‍ മകന്‍ അസ്‌ക്കര്‍(32) ആണ് ദാരുണമായി മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുഎഇയിലായിരുന്ന അസ്‌ക്കര്‍ കഴിഞ്ഞ മാസമാണ ് നാട്ടിലെത്തിയത്. ക്വാറന്റൈന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുമ്പ് ചെയ്ത് പരിചയമുള്ള ജോലിയായത് കൊണ്ട് വയറിംഗിന് പോയതായിരുന്നു. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: സൈഫുന്നിസ. സഹോദരങ്ങള്‍: സിദ്ധീഖ്, നിസാര്‍, മുനീര്‍, റസീന. മൃതദേഹം തിരൂര്‍ ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു.