രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതിർത്തി കാക്കുന്ന സൈനികരെ തടുക്കാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു

. രാജസ്ഥാനിലെ ജയ്സാൽമീറിലെ ലോങ്‌വാല പാസിലെ സൈനികർക്കൊപ്പമുള്ള ദീപാവലി ആഘോഷത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. സൈനികർക്കൊപ്പം നിൽക്കുമ്പോൾ മാത്രമേ തന്‍റെ ദീപാവലി ആഘോഷം പൂർണമാകുകയുള്ളൂവെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തെ ഓരോ പൗരനും നിങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും മോദി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
സൈനികരുടെ മികവിനെക്കുറിച്ചുള്ള ചരിത്രം എഴുതുമ്പോഴെല്ലാം ലോങ്‌വാല യുദ്ധം ഓർമ്മിക്കപ്പെടും. 130 കോടി ജനങ്ങൾ നിങ്ങൾക്കൊപ്പം നിലകൊള്ളുന്നു. രാജ്യാതിർത്തികൾ കാക്കുന്നതിൽനിന്ന് ധീരരായ നമ്മുടെ സൈനികരെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നും” മോദി കൂട്ടിച്ചേർത്തു.