പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ആകാശം ഇടിഞ്ഞുവീണില്ല, ഭൂമി പിളർന്നില്ല എന്ന തലക്കെട്ടോടെ പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ തിരിച്ചു കിട്ടിയെന്നും ജലീലിൻ്റെ പോസ്റ്റിൽ പറയുന്നു. സ്വർണക്കടത്തിലെ തൻ്റെ പങ്കാളിത്തവും സിറിയയിലേക്കും പാക്കിസ്ഥാനിലേക്കും വിളിച്ച കോളുകളും ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോൺ തിരിച്ചുകിട്ടിയെന്നാണ് ജലീലിൻ്റെ പരിഹാസം. താൻ ഈ നാട്ടിലൊക്കെ തന്നെയുണ്ടെന്നും ഇഞ്ചികൃഷിക്ക് യോഗ്യമായ ഭൂമി വയനാട്ടിലോ കർണാടകത്തിലോ കിട്ടിയാൽ അറിയിക്കണമെന്നും പറയുന്ന പോസ്റ്റിൽ മുസ്ലിം ലീഗിനെതിരായ ഒളിയമ്പുമുണ്ട്.

ഫേസ്ബുക്കിൻ്റെ പൂർണ്ണരൂപം

https://www.facebook.com/866657510089730/posts/3465157710239684/