ത്രൈമാസ അടിസ്ഥാനത്തിൽ ലാഭ വിഹിതം നൽകാൻ കമ്പനികളോട് സർക്കാർ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് ത്രൈമാസ അടിസ്ഥാനത്തിൽ ലാഭ വിഹിതം നൽകാൻ സർക്കാർ നിർദേശം. ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപാം) സർക്കാർ ഉടമസ്ഥതിയിലുള്ള കമ്പനികൾക്കാണ് ലാഭ വിഹിതം നൽകാൻ നിർദേശം നൽകിയിരിക്കുന്നത്.

ഓഹരിയൊന്നിന് പത്തുരൂപയിലധികം നൽകുന്ന കമ്പനികൾ പാദവാർഷികമായി ലാഭവിഹിതം നൽകുന്നകാര്യം പരിഗണിക്കും. ഇത് നിക്ഷേപകരെ ആകർഷിക്കാനും സഹായകമാകും. ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുമുമ്പ് നിശ്ചിത ഇടവേളകളിൽ ലാഭവിഹിതം ലഭിച്ചാൽ സർക്കാരിന് സഹായകരമാകുമെന്നുമാണ് ദിപാമിന്റെ വിലയിരുത്തൽ.