ആദ്യ വി​വാ​ഹം മ​റ​ച്ചുവച്ച് ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു; വിവരമറിഞ്ഞ രണ്ടാം ഭാര്യയും ആദ്യ ഭാര്യയും വിവാഹ തട്ടിപ്പുവീരന് കൊടുത്ത പണി ഇങ്ങിനെ…

 

ആദ്യ വി​വാ​ഹം മ​റ​ച്ചുവെ​ച്ചു ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു യു​വ​തി​യുമായി മു​ങ്ങി​യ ആ​ൾ കസ്റ്റഡിയിൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി വി​നോ​ദാണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. തിരുവല്ല സ്വദേശിനിയെയാണ് വിനോദ് ആദ്യം വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. അതിനിടെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയെ വിവാഹം ആലോചിച്ച് വിനോദ് എത്തുന്നത്. വീട്ടുകാർ സമ്മതം നൽകിയതോടെ ഇക്കഴിഞ്ഞ ജൂണിൽ പെൺകുട്ടിയുടെ വീട്ടിൽവെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തി.

വിവാഹശേഷം കുറച്ചുദിവസം പെൺകുട്ടിയുടെ വീട്ടിലാണ് വിനോദ് കഴിഞ്ഞത്. അതിനുശേഷം കണ്ണൂരിലുള്ള അമ്മ ഒറ്റയ്ക്കാണെന്ന് പറഞ്ഞു യുവതിയെയുംകൊണ്ട് വിനോദ് ഏറ്റുമാനൂരിൽനിന്ന് പോയി. തുടർന്ന് കണ്ണൂരും കാസർകോട്ടുമായി ഇരുവരും താമസിച്ചു.

അതിനിടെയാണ് വിവരം അറിഞ്ഞ ആദ്യ ഭാര്യ വിനോദ് രണ്ടാമത് വിവാഹം കഴിച്ച ഏറ്റുമാനൂരിലെ പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. വിവരം അറിഞ്ഞ വീട്ടുകാർ നാട്ടിലേക്കു വിളിപ്പിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ആദ്യ ഭാര്യയായ യുവതിയും പരാതി നൽകി. രണ്ടുപേരും നൽകിയ പരാതിയിലാണ് കോട്ടയം പൊലീസ് യുവാവിനെ അറസ്റ്റുചെയ്തത്. ഏറ്റുമാനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ലൈംഗിക പീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.