യു.എ.ഇയിലേക്ക് തിരിച്ചുപോകുമെന്ന് ബി ആര്‍ ഷെട്ടി

 

 പ്രമുഖ ഇന്ത്യൻ വ്യവസായിയും എൻ.എം.സി ഹെൽത്ത്​ ചെയർമാനുമായിരുന്ന ബി.ആർ. ഷെട്ടി യു.എ.ഇയില്‍ തിരിച്ചെത്തും. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഉടൻ തിരിച്ചെത്തുമെന്ന് ബി.ആർ ഷെട്ടി തന്നെയാണ് അറിയിച്ചത്​.

ഫെബ്രുവരിയിലാണ് ബി ആര്‍ ഷെട്ടി യുഎഇ വിട്ടത്. ചില ബന്ധുക്കള്‍ മാത്രമാണ് ഇപ്പോള്‍ യുഎഇയിലുള്ളത്. തട്ടിപ്പ് നടത്തിയ രണ്ട് സിഇഒമാര്‍ക്കെതിരെ ഇന്ത്യയില്‍ താന്‍ നിയമ നടപടിയെടുക്കുന്നുണ്ട്. യുഎഇ നിയമ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ബി ആര്‍ ഷെട്ടി വ്യക്തമാക്കി.

5000 കോടി രൂപയുടെ കടബാധ്യതയുമായാണ് ബി ആര്‍ ഷെട്ടി യുഎഇ വിട്ടത്. ബാങ്കുകളില്‍ നിന്ന് വലിയ തോതില്‍ ഷെട്ടി വായ്പ എടുത്തിരുന്നു. അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുകയുമുണ്ടായി.