ശിശുദിനവും ദീപാവലിയും ഒന്നിച്ച ഇന്ന് ചിൽഡ്രൻസ് ഹോമിലും വൃദ്ധസദനത്തിലും സമയം ചിലവിട്ട് മലപ്പുറം ജില്ലാ കലക്ടർ

മലപ്പുറം: ശുദിനവും ദീപാവലിയും ഒന്നിച്ച ഇന്ന് കുടുംബത്തോടൊപ്പം സാമൂഹിക നീതി വകുപ്പിന്റേയും വനിത ശിശു വികസന വകുപ്പിന്റേയും കീഴിലുള്ള ജില്ലയിലെ ചിൽഡ്രൻസ് ഹോം , വൃദ്ധസദനം, പ്രതീക്ഷാ ഭവൻ , മഹിളാ മന്ദിരം, റസ്ക്യൂ ഹോം എന്നിവ സന്ദർശിച്ചു.

 

തവനൂർ ചിൽഡ്രൻസ് ഹോമിലെ കുട്ടികളോടൊപ്പമുള്ള ശിശുദിനാഘോഷം തീർത്തും വ്യത്യസ്തമായ ഒരനുഭവമായിരുന്നു. അവിടുത്തെ കുട്ടികളോടൊപ്പം ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് കുറച്ചു സമയം ചെലവഴിക്കാനായി . ശിശുദിനാഘോഷത്തിന്റെ ഭാഗമായി അവിടെ നടന്ന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവിതരണവും നടത്തി.

 

തുടർന്ന് വൃദ്ധസദനവും, മാനസിക വെല്ലുവിളി നേരിടുന്ന പുരുഷൻമാർക്കുള്ള പ്രതീക്ഷാ ഭവനും, വനിതകൾക്കുള്ള മഹിളാമന്ദിരവും റെസ്ക്യൂ ഹോമും സന്ദർശിക്കുകയും ഇവിടങ്ങളിൽ കഴിയുന്നവരോട് സംവദിക്കാനും അഭിപ്രായങ്ങൾ ആരായാനും സൗകര്യങ്ങൾ വിലയിരുത്താനും കഴിഞ്ഞു.

 

250ഓളം പേരാണ് വിവിധ ഹോമുകളിൽ ആയികഴിയുന്നത്. ഹോമുകളിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ തൃപ്തികരമാണ് എന്ന് നേരിൽ ബോധ്യപ്പെട്ടു. സന്ദർശനവേളയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ കൃഷ്ണമൂർത്തി ഒപ്പമുണ്ടായിരുന്നു. ഈ അഭയ കേന്ദ്രങ്ങളുടെ തൃപ്തികരമായ പ്രവർത്തനത്തിന് ഊർജ്ജം പകരുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും ജില്ലാ വനിതാ ശിശു വികസന ഓഫീസർക്കും അവിടുത്തെ ഓരോ ജീവനക്കാർക്കും അഭിനന്ദനങ്ങൾ.