കോവിഡ് ഭേദമായി വീട്ടിലെത്തിയ ആൾ കിണറ്റിൽ മരിച്ചനിലയിൽ

മഞ്ചേരി∙ കാരക്കുന്ന് നായരങ്ങാടി കോഴിശ്ശേരി ശ്രീനിവാസനെ (60) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 35 വർഷമായി നായരങ്ങാടിയിൽ പലചരക്ക് കച്ചവടം നടത്തിവരികയായിരുന്നു. കോവിഡ് നെഗറ്റീവ് ആയി കഴിഞ്ഞ ദിവസം ആണ് വീട്ടിൽ തിരിച്ചെത്തിയത്. അയൽവാസിയുടെ ഉപയോഗിക്കാത്ത കിണറ്റിലാണ് മരിച്ചനിലയിൽ കണ്ടത്. ഭാര്യ വിജയകുമാരി. മക്കൾ: അഭിജിത്ത്, അജിത്ത്.