ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും

ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന എൻഡിഎ യോഗത്തിലാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാകും.

ബിഹാർ സർക്കാർ രൂപീകരണത്തിന്റെ ഭാഗമായാണ് എൻഡിഎ യോഗം ചേർന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ മേൽനോട്ടത്തിലായിരുന്നു യോഗം. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് എൻ.ഡി.എ നേതാക്കൾ ഇന്നുതന്നെ ഗവർണറെ കാണുമെന്നാണ് വിവരം.

എൻ.ഡി.എയിൽ ജെ.ഡിയുവിന്റെ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. പ്രധാനവകുപ്പുകൾ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തി. ജെ.ഡി.യുവിന് തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് വോട്ടുവിഹിതം 15 ശതമാനം ഇടിയുകയും ചെയ്തു. 125 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. ഇതിൽ 73 സീറ്റുകൾ ബിജെപിയാണ് നേടിയത്.