രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,684 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

520 പേരാണ് ഇന്നലെ വൈറസ് ബാധിച്ച് മരിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,684 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 87.73 ലക്ഷമായി ഉയര്‍ന്നു. 520 പേരാണ് ഇന്നലെ വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം 1,29,188 ആയി. നിലവില്‍ 4,80,719 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 81,63,572 ആയി.

 

7,800 കേസുകളുള്ള ഡല്‍ഹി രാജ്യത്തെ മൊത്തം കാസലോഡിലെ ഏറ്റവും വലിയ സംഭാവനയായി തുടരുന്നു. ഹരിയാന കുതിച്ചുചാട്ടത്തിനിടയിലാണ്, ദില്ലിക്കും കേരളത്തിനും ശേഷം അതിവേഗം വളരുന്ന സംസ്ഥാനമായി ഇത് മാറി. സംസ്ഥാനത്ത് വെള്ളിയാഴ്ച 2,700 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ ഇന്നലെ 2154 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2198 പേര്‍ രോഗമുക്തി നേടുകയും 17 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 8,60,082 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8,20,590 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 11,508 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഇതിനോടകം ജീവന്‍ നഷ്ടമായത്. 27,965 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

 

മഹാരാഷ്ട്രയില്‍ 4,237 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,707 പേര്‍ രോഗമുക്തി നേടുകയും 105 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 85,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 16,12,314 പേര്‍ കോവിഡ് മുക്തി നേടിയപ്പോള്‍ 45,914 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,657 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,52,955 ആയി. നിലവില്‍ 19,757 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,26,344 പേരാണ് ഇതിനോടകം സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയതെന്നും 6,854 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

 

ഡല്‍ഹിയില്‍ കൊവിഡ് കുതിച്ചുകയറുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതോടെ ദീപാവലിക്ക് ശേഷം ഡല്‍ഹി സര്‍ക്കാര്‍ നിരവധി കൊവിഡ് -19 പ്രതിരോധ നടപടികള്‍ നടപ്പിലാക്കാനൊരുങ്ങി. ശൈത്യകാലവും ഉത്സവ സമ്മേളനങ്ങളില്‍ നിന്നുള്ള രോഗികളുടെ എണ്ണവും കാരണം ഡല്‍ഹിയില്‍ ഒരു ദിവസം 15,000 ത്തോളം കേസുകള്‍ ഉയരാന്‍ സാധ്യതയുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപോര്‍ട്ട് ചെയ്യുന്നു.