ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലായ്ക്ക് കോവിഡ്.

ഹോട്ടൽ മുറിയിൽ ഐസൊലേഷനിലാണെന്ന്.ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

കെയ്റോ: പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലായ്ക്ക് കോവിഡ്. ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച ടോഗോയ്ക്കെതിരായ ആഫ്രിക്കൻ കപ്പ് യോഗ്യതാ മത്സരത്തിനായി ഈജിപ്ഷ്യൻ ദേശീയ ടീമിനൊപ്പമായിരുന്നു സലാ.

 

 

സലായ്ക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്നും പരിശോധനാ ഫലം പോസിറ്റീവായതോടെ താരം ഹോട്ടൽ മുറിയിൽ ഐസൊലേഷനിലാണെന്നും ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. സലായുമായി സമ്പർക്കം പുലർത്തിയ താരങ്ങളെല്ലാം തന്നെ ക്വാറന്റൈനിലാണെന്നും അവർ പറഞ്ഞു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ അസോസിയേഷൻ പുറത്തുവിട്ടിട്ടില്ല.