Fincat

പ്രതിപക്ഷനേതാവ് വീണിടത്ത് കിടന്നുരുളുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്

കിഫ്ബിക്കെതിരായി ബിജെപിയും കോൺഗ്രസും നടത്തുന്ന ഒളിച്ചുകളി പിടിക്കപ്പെട്ടതിന്‍റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിനെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവ് വീണിടത്തു കിടന്ന് ഉരുളുകയാണ്. പ്രസക്‌തമായ പല ചോദ്യങ്ങൾക്കും അദ്ദേഹത്തിന് മറുപടിയില്ല. സിഎജി കരടു റിപ്പോർട്ടിൻ്റെ പേരിൽ തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം.കരടു റിപ്പോർട്ടിൻ്റെ മറവിൽ സിഎജി അസംബന്ധം പറഞ്ഞാൽ അത് ജനങ്ങൾക്കു മുമ്പിൽ ഇനിയും തുറന്നുകാട്ടുമെന്നും ധനമന്ത്രി പറഞ്ഞു. ലാവ്ലിനിൽ സിഎജിയുടെ കരട് റിപ്പോർട്ട് വച്ച് ആരോപണം ഉന്നയിച്ചവർ യഥാർഥ റിപ്പോർട്ടിൽ എന്ത് സംഭവിച്ചുവെന്നത് ഓർക്കണമെന്നും ബിജെപിയുടെ ഭീഷണി കേരളത്തിൽ വേണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1 st paragraph

എൻഫോഴ്‌സ്മെന്‍റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് നടത്തുന്ന സൂത്രപ്പണികൾക്ക് സിഎജിയെയും ഉപയോഗിക്കാം എന്നാണ് ബിജെപി കരുതുന്നത്. ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. സിഎജി ഓഡിറ്റ് തടയാൻ ശ്രമിച്ചുവെന്ന കള്ളമാണ് പ്രചരിപ്പിക്കുന്നത്. റിപ്പോർട്ടുണ്ടായത് ഓഡിറ്റ് നടത്തിയതുകൊണ്ടാണ്. കിഫ്ബിയിൽ സിഎജി ഓഡിറ്റ് നടത്തുന്നതിനോട് 2002ലും 2006ലും യുഡിഎഫ് സർക്കാർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. കിഫ്ബി പ്രോജക്‌ട് നടപ്പാക്കുന്നതിൽ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

2nd paragraph

അതേസമയം സിഎജിക്ക് മറുപടി നൽകുമെന്നും നൂറ് പേജുള്ള മറുപടി ധനകാര്യ വകുപ്പ് തയ്യാറാക്കുകയാണെന്നും തോമസ് ഐസക് അറിയിച്ചു. ഈ മറുപടി ജനങ്ങൾക്ക് വിതരണം ചെയ്യുമെന്നും