ബൈപാസ് ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്‌നൽ സ്ഥാപിക്കണം;റാഫ്.

മലപ്പുറം: റാഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റോഡ് അപകടങ്ങളില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മ പുതുക്കല്‍ ദിനം മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്ത് വിവിധ പരിപാടികളോടെ റാഫ് മലപ്പുറം മേഖലാ കമ്മിറ്റി ആചരിച്ചു. മലപ്പുറം ട്രാഫിക്ക് സബ് ഇന്‍സ്‌പെക്ടര്‍ എ അശോകന്റെ സഹകരണത്തോടെ നൂറുകണക്കിന് റോഡ് സുരക്ഷാ ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്തു. പ്ലകാര്‍ഡ് പ്രദര്‍ശനം, റോഡപകട ഇരകളുടെ ഒത്തുചേരല്‍ എന്നിവയും സംഘടിപ്പിച്ചു. മലപ്പുറം മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്നലുകൾ സ്ഥാപിക്കണമെന്നും മലപ്പുറം കിഴക്കേതല ചെത്തുപാലം കൈവരി ഉയര്‍ത്താനും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് എ കെ ജയന്‍ അധ്യക്ഷത വഹിച്ചു. റാഫ് മലപ്പുറം ജില്ലാ രക്ഷാധികാരി പാലോളി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി നൗഷാദ് മാമ്പ്ര, മറ്റു ഭാരവാഹികളായ ഷബീറലി, വേണുഗോപാല്‍, ജുബീന സാദത്ത്, ട്രാഫിക്ക് എ എസ് ഐ വേലായുധന്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.