ബൈക്കപകടം രണ്ടു പേർക്ക് പരിക്ക്.

പാലപ്പെട്ടി: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി ആശുപത്രിക്ക് സമീപം സി കെ ഓഡിറ്റോറിയത്തിനു മുൻപിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്.

അപകടത്തിൽ പരിക്കു പറ്റിയ ഗുരുവായൂർ സ്വദേശികളായ അക്ഷയ്രാജ് (25), ഷാഹുൽ (21) എന്നിവരെ പൊന്നാനി ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.