മെയില്‍ നേഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

മുംബൈ: മലയാളി മെയില്‍ നേഴ്സിനെ മുംബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി .

 

കണ്ണൂര്‍ കുടിയാന്‍മല എരുവ്വശ്ശേരി പൊട്ടനാനിയില്‍ വീട്ടില്‍ റോബിഷ് ജോസഫ് മുംബൈ സെന്‍ട്രല്‍ വഖാര്‍ഡ് ഹോസ്പിറ്റലില്‍ മെയില്‍ നേഴ്സ് ആയി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹത്തിനെ വസായ് വെസ്റ്റ് ഓംനഗര്‍ വര്‍ധമാന്‍ സോസിറ്റിയില്‍ വീടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

വീട് അകത്തു നിന്നും പൂട്ടിയ അവസ്ഥയില്‍ ആയിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു പോലീസിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു തുറന്നത്.

 

ഇയാള്‍ ജോലി ചെയ്ത ആശുപത്രിയില്‍ നിന്നാണ് അഡ്രസ് ലഭിച്ചത്. വീട്ടുകാരുമായി കോണ്‍ടാക്‌ട് ചെയ്യാന്‍ ശ്രമം തുടരുന്നു എന്ന് ഓള്‍ ഇന്ത്യ മലയാളി നഴ്സസ് അസോസിയേഷന്‍ അറിയിച്ചു.