വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച് വീണയും മുഹമ്മദ് റിയാസും.

വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കി മുഹമ്മദ് റിയാസും ഭാര്യ വീണയും. ഹാപ്പി ദീപാവലി എന്ന കുറിപ്പോടൊപ്പമാണ് വീണയും റിയാസും പൂത്തിരി കത്തിച്ച് ആഘോഷിക്കുന്ന വീഡിയോ റിയാസ് പങ്കുവച്ചിരിക്കുന്നത്.

വീഡിയോ കാണാം …

മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് റിയാസ് ദീപാവലി ആഘോഷത്തില്‍ പങ്കുചേരുന്നത് വീണ ചുരിദാറാണ് ധരിച്ചിരിക്കുന്നത്. മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ നിരവധി പേര്‍ ആശംസയുമായി എത്തിയിട്ടുണ്ട്.

 

 

ഇക്കഴിഞ്ഞ ജൂൺ 15ന് ആയിരുന്നു ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് ആയിരുന്ന പി എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ വിവാഹം കഴിച്ചത്.