ഗെയ്ല് പൈപ്പിടല്‍ പൂർത്തിയായതായി മുഖ്യമന്ത്രി
ഗെയ്ല് പ്രകൃതിവാതക പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അവസാന കടമ്പയായ കാസർഗോഡ് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റർ പൈപ്പ് ലൈൻ ശനിയാഴ്ച സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ബംഗളൂരുവിലെ വ്യവസായ മേഖലയിൽ വാതകം എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 510 കിലോമീറ്റർ പൈപ്പ് ലൈനാണ് ആകെ പദ്ധതിയിൽ ഉള്ളത്. ഇതിൽ 470 കിലോമീറ്ററും ഈ സർക്കാരിൻ്റെ കാലത്താണ് സ്ഥാപിച്ചത്. ഇതു ഡിസംബർ ആദ്യം തന്നെ കമ്മീഷൻ ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട് ലൈനിലും 96 കീലോമീറ്റർ പൂർത്തിയായി. 2021 ജനുവരിയിൽ ആ പദ്ധതിയും കമ്മീഷൻ ചെയ്യാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു