തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണം: മുഖ്യമന്ത്രി

 

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും ജനങ്ങള്‍ ഇതുവരെ പാലിച്ചു വന്ന ജാഗ്രതയില്‍ യാതൊരു വിട്ടു വീഴ്ചയും വരുത്തരുത്. മാസ്‌കുകള്‍ ഉപയോഗിക്കുന്നതിലും കൈകള്‍ ശുചിയാക്കുന്നതിലും ശാരീരിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു