ഗെ​യ്ല്‍ പൈ​പ്പി​ട​ല്‍ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി

ഗെ​യ്ല്‍ പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി​യു​ടെ കേ​ര​ള​ത്തി​ലെ പൈ​പ്പി​ട​ല്‍ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​വ​സാ​ന ക​ട​മ്പ​യാ​യ കാ​സ​ർ​ഗോ​ഡ് ച​ന്ദ്ര​ഗി​രി​പ്പു​ഴ​യ്ക്ക് കു​റു​കെ ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ ശ​നി​യാ​ഴ്ച സ്ഥാ​പി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ബം​ഗ​ളൂ​രു​വി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വാ​ത​കം എ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. 510 കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​നാ​ണ് ആ​കെ പ​ദ്ധ​തി​യി​ൽ ഉ​ള്ള​ത്. ഇ​തി​ൽ 470 കി​ലോ​മീ​റ്റ​റും ഈ ​സ​ർ​ക്കാ​രി​ൻ്റെ കാ​ല​ത്താ​ണ് സ്ഥാ​പി​ച്ച​ത്. ഇ​തു ഡി​സം​ബ​ർ ആ​ദ്യം ത​ന്നെ ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ബം​ഗ​ളൂ​രു ലൈ​നി​​ന്‍റെ ഭാ​ഗ​മാ​യ കൂ​റ്റ​നാ​ട് ലൈ​നി​ലും 96 കീ​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​യി. 2021 ജ​നു​വ​രി​യി​ൽ ആ ​പ​ദ്ധ​തി​യും ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു