ജീവനക്കാരന് സസ്പെൻഷൻ: അറസ്റ്റിനായി പ്രതിഷേധം

കോഴിക്കോട്: കോവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീ‍ഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയാണ് പൊലീസിനെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞത്. ഇന്നലെ രാത്രി ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞ് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അത്തോളി പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു.
അതിനിടെ, ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.