തിരൂരിലെ ഫാല്‍ക്കണ്‍ മാസ്റ്ററെ അറിയില്ലേ?

കുവൈറ്റ് അമീറിനായാലും യു.എ.ഇ രാജകുടുംബാംഗങ്ങള്‍ക്കായാലും തിരൂര്‍ വാണിയന്നൂര്‍ സ്വദേശി സുബൈര്‍ മേടമ്മലിന്റെ ഉപദേശം ഇക്കാര്യത്തില്‍ മസ്റ്റ് ആണ്.

രാജാവിന്റെ മകനിലെ മോഹന്‍ലാല്‍ കഥാപാത്രം സാഗര്‍ ഏലിയാസ് ജാക്കി പറത്തിവിട്ട പരുന്തിനെ ഓര്‍മയില്ലേ. ഡയമണ്ട് കടത്തുന്നതിനായി പറത്തിവിട്ട പരുന്ത്. അത് വെറുമൊരു പരുന്തല്ല. ഫാല്‍ക്കണ്‍ എന്ന പക്ഷിരാജനാണത്. നിലവില്‍ നാലു കോടിയോളം രൂപ വില വരുന്ന പക്ഷിരാജനെ അടിമുടി അറിയുന്ന ഒരാളുണ്ട് തിരൂരില്‍.
കോടികള്‍ വിലയുള്ള ഫാല്‍ക്കണ്‍ പക്ഷികള്‍ അറബി നാട്ടിലാണെങ്കിലും,? അവിടത്തെ രാജകുടുംബാംഗങ്ങള്‍പോലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കായി വിളിക്കുന്നത് കേരളത്തിലേക്കാണെന്ന് എത്രപേര്‍ക്കറിയാം. കുവൈറ്റ് അമീറിനായാലും യു.എ.ഇ രാജകുടുംബാംഗങ്ങള്‍ക്കായാലും തിരൂര്‍ വാണിയന്നൂര്‍ സ്വദേശി സുബൈര്‍ മേടമ്മലിന്റെ ഉപദേശം ഇക്കാര്യത്തില്‍ മസ്റ്റ് ആണ്.

കുവൈറ്റ് അമീര്‍ സ്റ്റഫ് ചെയ്ത് സമ്മാനിച്ച ഫാല്‍ക്കണ്‍ തന്നെ ഇതിനു തെളിവ്. നാല് കോടിരൂപ വിലയുണ്ട്. ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ധൈര്യത്തില്‍ ഫാല്‍ക്കണ്‍ ആശുപത്രിയിലെ ജര്‍മ്മന്‍ ഡോക്ടറെ കണ്ടെങ്കിലും ഉയര്‍ന്ന യോഗ്യതയുള്ളയാളെ വേണ്ടെന്നായിരുന്നു മറുപടി. സ്വീപ്പര്‍ ജോലിയെങ്കിലും യാചിച്ചെങ്കിലും കിട്ടിയില്ല. അതോടെയാണ് ഫാല്‍ക്കണുകളെക്കുറിച്ചു പഠിച്ച് ജോലി നേടണമെന്ന് മനസിലുറപ്പിച്ചത്.നാട്ടിലെത്തി പ്ലസ്ടു അദ്ധ്യാപകനായി. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫാല്‍ക്കണുകളെക്കുറിച്ച് ഗവേഷണം തുടങ്ങി. ജോലി നിരസിച്ച ആശുപത്രിയുടെ പടി പിന്നീട് കയറിയത് ഗവേഷകനായി.2004ല്‍ ഫാല്‍ക്കണുകളെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ഏഷ്യക്കാരനായി. കാലിക്ക?റ്റ് സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം അസി.പ്രൊഫസറാണിപ്പോള്‍. യു.എ.ഇ ഫാല്‍ക്കണേഴ്‌സ് ക്ലബില്‍ അംഗത്വമുള്ള അറബിയല്ലാത്ത ഏകവ്യക്തി. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് ഫാല്‍ക്കണ്‍സിലും അമേരിക്കന്‍ ഫാല്‍ക്കണ്‍ ക്ലബിലും അംഗത്വമുള്ള ഏക മലയാളി. മൂന്ന് ഭാഷകളില്‍ പുസ്തകങ്ങളെഴുതി. ഫാല്‍ക്കണുകളുടെ ജീവിതം ഡോക്യുമെന്ററിയുമാക്കി. 2005ല്‍ falconpedia.com എന്ന വെബ്‌സൈറ്റും തുടങ്ങി.ദുബായി കീരിടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ കൊട്ടാരത്തിലെത്തി ഫാല്‍ക്കണുകളുടെ15തരം ശബ്ദങ്ങള്‍ റെക്കാഡ് ചെയ്തു