സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ലോയ്‌മെന്റ് മുഖേന 2021-2023ല്‍ സാധ്യതയുള്ള തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റുകള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ജില്ലയിലെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് www.eemployment.kerala.gov.in ലോഗിന്‍ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. പരാതികളുണ്ടെങ്കില്‍ പരിഹരിക്കുന്നതിന് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15.