കരിപ്പൂര്‍ വിമാന ദുരന്തം; ഹര്‍ജി തള്ളി ഹൈക്കോടതി.

അന്വേഷണത്തില്‍ എന്തെങ്കിലും കുറവ് കണ്ടെത്തിയാല്‍ കേന്ദ്രത്തിന് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി.

കരിപ്പൂർ; കരിപ്പൂര്‍ വിമാന ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സുപ്രിം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യപ്പെട്ടത്.

 

 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓഗസ്റ്റ് ഏഴിനായിരുന്നു വിമാനാപകടം നടന്നത്. 19 യാത്രക്കാരും രണ്ട് പൈലറ്റുമാരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ പൂര്‍ണ നിയന്ത്രണം ഇന്ത്യയിലെ സര്‍ക്കാരിനും ബന്ധപ്പെട്ട അധികൃതര്‍ക്കുമാണ്. അന്വേഷണത്തില്‍ എന്തെങ്കിലും കുറവ് കണ്ടെത്തിയാല്‍ കേന്ദ്രത്തിന് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.നിലവില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.