ലേണേഴ്‌സ് എടുത്തവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് ബുക്ക് ചെയ്യാം

മലപ്പുറം: കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് 2020 ഏപ്രില്‍ മാസത്തിന് മുന്‍പ് ലേണേഴ്‌സ് ടെസ്റ്റ് പാസ്സായ നിരവധി പേര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് തടസ്സം നേരിട്ടതിനാല്‍ അവര്‍ക്കുള്ള ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഒരു പുതിയ ബാച്ച് (സ്ലോട്ട്) ഉച്ചക്ക് രണ്ട് മുതല്‍ 3.30 വരെ അനുവദിച്ചിട്ടുണ്ട്. ലോക്ഡൗണിന് മുന്‍പ് ലേണേഴ്‌സ് എടുത്തവര്‍ക്ക് സാരഥി പോര്‍ട്ടലില്‍ കയറി സ്ലോട്ട് ബുക്ക് ചെയ്യാം. ലോക്ഡൗണിനുശേഷം ലേണേഴ്‌സ് എടുത്തവരെ സ്ലോട്ടില്‍ അനുവദിക്കില്ലെന്ന് മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ആര്‍.ടി.ഒ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734924.