സിപിഎം എതിര്‍പ്പ് വകവെക്കാതെ കാരാട്ട് ഫൈസല്‍; സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ല

സിപിഎം എതിര്‍പ്പിന് പിന്നാലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വ്യക്തമാക്കി കാരാട്ട് ഫൈസല്‍. ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍ പറഞ്ഞു. ഇടതുപക്ഷം എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും പിടിഎ റഹീം വിഭാഗത്തിലൂടെ വോട്ട് ചോര്‍ത്താമെന്നാണ് ഫൈസലിന്റെ കണക്കുകൂട്ടല്‍.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഫൈസല്‍ മത്സരിക്കുന്നതിനെ സിപിഎം എതിര്‍ത്തിരുന്നു. ഫൈസലിനോട് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറാനും സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ പിന്‍മാറില്ലെന്ന് വ്യക്തമാക്കുകയാണ് ഫൈസല്‍
കഴിഞ്ഞ ദിവസം പിടിഎ റഹീം എംഎല്‍എയാണ് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായിട്ടായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സിപിഎം ഇടപെട്ടത്.