സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി

ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി.

 

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു തീപിടുത്തമുണ്ടായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയർന്നിരുന്നു. സംഭവം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സംഭവത്തിൽ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്.