വൈദ്യുതി കാലുകളിൽ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല : ജില്ലാ ഭരണകൂടം.

പ​ര​സ്യം സ്ഥാ​പി​ക്കു​ന്ന​തി​നോ പ​തി​ക്കു​ന്ന​തി​നോ എ​ഴു​തു​ന്ന​തി​നോ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന വ്യ​ക്തി​യു​ടെ പേ​രും സ്ഥാ​ന​പ്പേ​രും പ​ര​സ്യ​ത്തോ​ടൊ​പ്പം ചേ​ര്‍​ക്ക​ണം.

 

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ പ​ര​സ്യ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്പോ​ള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ജില്ലാ ഭരണകൂടം അ​റി​യി​ച്ചു.

അ​ധി​കാ​രി​ക​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ പൊ​തുസ്ഥാ​പ​ന​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ളി​ലോ വ​സ്തു​വ​ക​ക​ളി​ലോ വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലോ മൊ​ബൈ​ല്‍ ട​വ​റു​ക​ളി​ലോ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റു​ക​ളി​ലോ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യം സ്ഥാ​പി​ക്കു​വാ​നോ പ​തി​ക്കു​വാ​നോ വ​ര​യ്ക്കു​വാ​നോ എ​ഴു​തു​വാ​നോ പാ​ടി​ല്ല.

നി​ല​വി​ലു​ള്ള നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തി​നു വി​രു​ദ്ധ​മാ​യു​ള്ള പ​ര​സ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. പ​ര​സ്യം സ്ഥാ​പി​ക്കു​ന്ന​തി​നോ പ​തി​ക്കു​ന്ന​തി​നോ എ​ഴു​തു​ന്ന​തി​നോ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന വ്യ​ക്തി​യു​ടെ പേ​രും സ്ഥാ​ന​പ്പേ​രും പ​ര​സ്യ​ത്തോ​ടൊ​പ്പം ചേ​ര്‍​ക്ക​ണം. മ​റ്റൊ​രു രാ​ഷ്ട്രീ​യ ക​ക്ഷി​യു​ടെ​യോ സ്ഥാ​നാ​ര്‍​ഥി​യു​ടെ​യോ നി​യ​മാ​നു​സൃ​തം സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ര​സ്യം വി​കൃ​ത​മാ​ക്കു​ക​യോ മ​ലി​ന​മാ​ക്കു​ക​യോ മ​റ​യ്ക്കു​ക​യോ ചെ​യ്യു​ന്ന രീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു പ​ര​സ്യം പ്ര​ദ​ര്‍​ശി​പ്പി​ക്ക​രു​ത്.

വ്യ​ക്തി​ക​ളെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തും പ്ര​കോ​പ​ന​പ​ര​മാ​യ​തും മ​ത​വി​കാ​രം വ്രണ​പ്പെ​ടു​ത്തു​ന്ന​തും കൊ​ല​പാ​ത​ക ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബീ​ഭ​ത്സ ചി​ത്ര​ങ്ങ​ള്‍ പ്ര​ര്‍​ശി​പ്പി​ക്കു​ന്ന​തു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു പ​ര​സ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്.
വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും മാ​ര്‍​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ല്‍ പ​ര​സ്യ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തും ക​മ്മീ​ഷ​ന്‍ വി​ല​ക്കി​യി​ട്ടു​ണ്ട്.

ന​ട​പ്പാ​ത​യി​ലും റോ​ഡു​ക​ളു​ടെ വ​ള​വു​ക​ളി​ലും പാ​ല​ങ്ങ​ളി​ലും റോ​ഡു​ക​ള്‍​ക്കു കു​റു​കെ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലും മ​റ്റേ​തെ​ങ്കി​ലും പൊ​തുസ്ഥ​ല​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ശ​ല്യ​മോ അ​പ​ക​ട​മോ ഉ​ണ്ടാ​കു​ന്ന രീ​തി​യി​ലും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​വാ​ന്‍ പാ​ടി​ല്ല. വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​രീ​തി​യി​ലു​ള്ള പ​ര​സ്യ​ങ്ങ​ളോ ഹോ​ര്‍​ഡിം​ഗു​ക​ളോ ന​ട​പ്പാ​ത​യി​ലും റോ​ഡു​ക​ളു​ടെ വ​ള​വു​ക​ളി​ലും പാ​ല​ങ്ങ​ളി​ലും മ​റ്റും സ്ഥാ​പി​ക്ക​രു​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ​യോ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു പ​ര​സ്യ​ങ്ങ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും പാ​ടി​ല്ല.