നൗഷാദ് അസോസിയേഷൻ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മലപ്പുറം : ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യാന്‍ നൗഷാദ് അസോസിയേഷന്റെ ഓണ്‍ലൈന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നൗഷാദ് പാതാരി അധ്യക്ഷത വഹിച്ചു. പാണ്ടിക്കാട് സെല്‍വ ഓള്‍ഡ്എജ് ഹോമിലേക്ക് അന്നദാനം നടത്തുവാനും കോട്ടക്കല്‍ കേന്ദ്രീകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. വാര്‍ഷിക ദിനമായ നവംബര്‍ 17 ന് ജില്ലാ ഗവ. വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ്‌ഹോമിലേക്ക് പുതു വസ്ത്രങ്ങള്‍ നല്‍കി.

കോവിഡ് പ്രൊട്ടോകോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ ഹോം സൂപ്രണ്ട് ശാലിനി , കെയര്‍ടെക്കര്‍ ജ്യോതി എന്നിവര്‍ ഏറ്റുവാങ്ങി. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ( ജുവനല്‍ ജസ്റ്റിസ് ) ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌ക്കര്‍ പി , അംഗങ്ങളായ തനൂജ, അഡ്വ. ഷീന രാജന്‍, അഡ്വ. ഷഹനാസ് ബീഗം, നൗഷാദ് അസോസിയേഷന്‍ ഭാരവാഹികളായ നൗഷാദ് മാമ്പ്ര, നൗഷാദ് ബിസ്്മി നൗഷാദ് തിരുരങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.