Fincat

ആയുധങ്ങളുമായി ഭീകരർ പിടിയിലായി

ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് പറയുന്നു.

 

 

 

സരൈ കാലെ ഖാനില്‍ നിന്ന് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ വിംഗാണ് ഇവരെ പിടികൂടിയത്. രണ്ട് പേരെയും ചോദ്യം ചെയ്യുകയാണ്. ജമ്മു കാശ്മീര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തിയതായി ഡല്‍ഹി പോലീസ് അറയിിച്ചു

ബാരാമുള്ള പാലമൊഹല്ല സ്വദേശി സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ്(21), കുപ് വാര മുല്ല ഗ്രാമത്തിലെ ബഷീര്‍ അഹമ്മദിന്റെ മകന്‍ അഷ്‌റഫ് ഖാതന(20) എന്നിവരാണ് പിടിയിലായത്.