Fincat

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; വൈകിപ്പോയ നടപടി ഐ എൻ എൽ 

അഴിമതിയുടെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമായ പാലാരിവട്ടം പാലം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് എന്നോ നടക്കേണ്ടതായിരുന്നുവെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.

 

1 st paragraph

39 കോടി ചെലവഴിച്ച് പണിത പാലം രണ്ട് വര്‍ഷത്തിനുള്ളില്‍ പൊളിച്ചുമാറ്റേണ്ടിവന്ന അനുഭവം ലോകചരിത്രത്തില്‍ ആദ്യമായിരിക്കാമെന്നും അഴിമതിയുടെ വ്യാപ്തിയാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ആശുപത്രിയില്‍ അഭയം തേടിയ ഇബ്രാഹിം കുഞ്ഞിന്റെ നീക്കം വിദഗ്ദ ഡോക്ടറുടെ സഹായത്തോടെ വിജിലന്‍സ് അധികൃതര്‍ ഉചിതമായി കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.