ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു

മുംബൈ: റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് മികച്ച ഉയരംകുറിച്ചത്.

 

 

സെൻസെക്സ് 227.34 പോയന്റ് നേട്ടത്തിൽ 44,180.05ലും നിഫ്റ്റി 64.10 പോയന്റ് ഉയർന്ന് 12,938.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1496 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1100 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

 

ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.