ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കെ ടി ജലീല്‍

മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്ന ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ വരികളാണ് കെ ടി ജലീല്‍ ചൊല്ലിയത്. നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗവും നരകവും തീര്‍ക്കുന്നത് എന്നതാണ് ഈ വരികളുടെ അര്‍ഥം.

 

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും ഇബ്രാഹിംകുഞ്ഞിനെ എപ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് തീരുമാനിക്കുക.