ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

ഡിവിഷന്‍ 1, മൊറയൂര്‍ – സഫിയ കുനിക്കാടന്‍

ഡിവിഷന്‍ -3 അറവങ്കര – അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്

ഡിവിഷന്‍ -4 പൂക്കോട്ടൂര്‍ – പ്രകാശന്‍ നീണ്ടാലത്ത്

ഡിവിഷന്‍ -5 ഇരുമ്പൂഴി – പി ബി അബ്ദുല്‍ ബഷീര്‍

ഡിവിഷന്‍- 6 ആനക്കയം – കെ എം മുഹമ്മദലി മാസ്റ്റര്‍

ഡിവിഷന്‍ -8 ഉമ്മത്തൂര്‍ – എം ടി ബഷീര്‍

ഡിവിഷന്‍ -9 വലിയാട് – റെജുല പെലത്തൊടി

ഡിവിഷന്‍ -11 ചാപ്പനങ്ങാടി – കെ പി റാബിയ

ഡിവിഷന്‍ -12 പുത്തൂര്‍ – സുലൈഖ വടക്കന്‍

ഡിവിഷന്‍ -13 ഒതുക്കുങ്ങല്‍ – മഹ്്‌നാസ് എ കെ

ഡിവിഷന്‍ -14 മറ്റത്തൂര്‍ – ആഷിഫാ തസ്്‌നി

ചടങ്ങില്‍ മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം നിയോജക മണ്ഡലം മുസ്്‌ലീം ലീഗ് പാര്‍ലിമെന്ററി ബോര്‍ഡ് അംഗങ്ങളായ പി.ഉബൈദുള്ള എം എല്‍ എ, സി പി സെയ്തലവി, നൗഷാദ് മണ്ണിശ്ശേരി, വി. മുസ്തഫ എന്നിവര്‍ പങ്കെടുത്തു