പാലാരിവട്ടം പാലം അഴിമതി: വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ

 

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി വിജിലൻസ് സംഘം മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. രാവിലെയാണ് മൂന്ന് ഉദ്യോഗസ്ഥർ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്.

എന്നാൽ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്ന് കുടുംബം അറിയിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് വീട്ടിൽ എത്തിയിട്ടുണ്ട്. വീട്ടിൽ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമായതിനാൽ വനിതാ പൊലീസിനേയും വിളിച്ചുവരുത്തിയിട്ടുണ്ട്.

 

നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അന്വേഷണം നടത്തുന്നത്.