യുഡിഎഫിൽ സീറ്റ് തർക്കം; എൽഡിഎഫിന് പിന്തുണയുമായി ലീഗ്

 

 

 

തിരുവനന്തപുരം: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥി തർക്കവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പൊട്ടിത്തെറി. തുടർന്ന് എൽഡിഎഫിന് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തി. കോൺഗ്രസ് വിശ്വാസവഞ്ചന ചെയ്‌തതായാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.

കടമ്പറ വാർഡിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയായിരുന്നു തർക്കം. കാലങ്ങളായി പനച്ചമൂട്, കടമ്പറ വാർഡുകളിലെ സീറ്റുകളില്‍ ലീഗാണ് മത്സരിക്കുന്നത്. എന്നാൽ ഇത്തവണ കടമ്പറ വാർഡിൽ ലീഗ് സ്ഥാനാർഥിയെ ഒഴിവാക്കി. ഇതേ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.