വികസനം നടപ്പാക്കാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭാഷ ഒരു പ്രശ്‌നമല്ല

കണ്ണൂര്‍ ഇരിട്ടി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആസാംകാരി ‘മുന്‍മി’

ഇരിട്ടി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആസാംകാരി. കണ്ണൂര്‍ ഇരിട്ടി നഗരസഭയിലേയ്ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍മി ജനവിധി തേടുന്നത്. ഇരിട്ടി പയഞ്ചേരിയിലുള്ള കെഎന്‍ ഷാജിയുടെ ഭാര്യയാണ് ആസാംകാരിയായ മുന്‍മി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷം കഴിഞ്ഞു.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് മുന്‍മി ജനവിധി തേടുന്നത്. മുന്‍മി മലയാളം സംസാരിക്കുമെങ്കിലും എഴുതാനും വായിക്കാനും അറിയില്ല.

വികസനം നടപ്പാക്കാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭാഷ ഒരു പ്രശ്‌നമല്ലെന്നാണ് മുന്‍മിയുടെ വാദം. ആസാമിലെ ലോഹിന്‍പൂരിലെ ലീല ഗഗോയ് ഭവാനി ഗഗോയ് ദമ്പതികളുടെ മകളാണ്. ഇരിട്ടി ഊവ്വാപ്പള്ളിയിലെ ഒറ്റമുറി വാടകവീട്ടിലാണ് ഇവര്‍ താമസിച്ച് വരുന്നത്.