രണ്ട് കോടിയുടെ ലഹരിമരുന്ന് പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: വിപണിയിൽ രണ്ട് കോടി രൂപയ്ക്ക് മേൽ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്മെൻ്റ് സ്ക്വാഡ് പിടികൂടി.ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശിയായ സിറാജിനെയും കൊല്ലം ചവറ സ്വദേശിയായ അഖിൽ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസറ്റ് ചെയ്തിട്ടുള്ളത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനോടൊപ്പം എക്സൈസ് ഇൻസ്പക്ടർ ടി.ആർ.മുകേഷ് കുമാർ അസ്സി. എക്സൈസ് ഇൻസ്‌പെക്ടർമാരായ എസ്. മധുസൂദനൻ നായർ, ഡി. എസ്.മനോജ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ജിതീഷ്, ഷംനാദ്, വിഷ്ണു രാജ് റ്റി എന്നിവരും, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി മോഹനൻ്റെ നേതൃത്വത്തിലുള്ള കരുനാഗപള്ളി സർക്കിൾ പാർട്ടിയും എക്സൈസ് ഇൻസ്‌പെക്ടർ എം. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള കൊല്ലം റേഞ്ച് പാർട്ടിയും റെയിഡിൽ പങ്കെടുത്തു.