പത്രികാ സമര്‍പ്പണം കഴിഞ്ഞു; അങ്കത്തട്ടില്‍ ഒന്നര ലക്ഷം സ്ഥാനാര്‍ത്ഥികള്‍

വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യിത് 23.

 

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റിലെ കണക്കു പ്രകാരം ഇന്ന് വൈകുന്നേരം ആറു മണി വരെ 1,52,292 പേരാണ് പത്രിക സമര്‍പ്പിച്ചത്.

 

ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 പത്രികകള്‍ ലഭിച്ചു. ബ്ലോക് പഞ്ചായത്തിലേക്ക് 12,322. ജില്ലാ പഞ്ചായത്തിലേക്ക് ലഭിച്ചത് 1,865 പത്രികകള്‍. 19,747 പത്രികകള്‍ മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചപ്പോള്‍ ആറ് കോര്‍പറേഷനുകളില്‍ കിട്ടിയത് 3,843 പത്രികകള്‍.

 

വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യിത് 23.