ഹരിത ചട്ട പാലനം കൈപ്പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍, ഹൈക്കോടതി വിധി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് എന്നിവയടങ്ങിയ കൈപ്പുസ്തം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.

 

രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുസ്തകം കൈമാറിത്തുടങ്ങി. അസി. കലക്ടര്‍ വിഷ്ണു രാജ്, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി. രാകേഷ്, പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ്, ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് കെ. വിനീത്, ഡി.ഡി.പി. ഇ.എ. രാജന്‍, എ.ഡി.പി. വി.കെ. മുരളി, സീനിയര്‍ സൂപ്രണ്ട് കെ. സദാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.