വൻ അഗ്നിബാധ; സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു.

കുവൈത്ത് സിറ്റി:  കുവൈത്തിൽ ശുവൈഖ്‌ വ്യവസായ മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ കനത്ത നാശ നഷ്ടമെന്ന് സൂചന കുവൈറ്റിലെ അതിപുരാതന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സൂക്കല്‍ അല്‍ മിറയുടെ ഷുവൈക്കിലെ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു.

 

ആയിരക്കണക്കിന് ദിനാറിന്റെ ഭക്ഷ്യ വസ്തുക്കള്‍ നശിച്ചു.പ്രദേശത്തെ 3000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന മീറ സൂഖിലാണ് വൻ അഗ്നി ബാധ ഉണ്ടായത് ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരംതീപിടിത്തത്തിൽ സ്ഥാപനം പൂർണ്ണമായു കത്തി നശിച്ചു.എന്നാൽ മറ്റിടങ്ങളിലേക്ക് അഗ്നി പടരാതിരിക്കാൻ ഫയർ ഫോഴ്‌സിന്റെ ഇടപെടലിലൂടെ സാധിച്ചു .

 

രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ നിന്നും എത്തിയ 150 ഓളം അഗ്നി ശമന സേനാങ്ങങ്ങളുടെ മണിക്കൂറുകൾ നീണ്ട നിരന്തരമായ പരിശ്രമത്തിനു ഒടുവിലാണു തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്‌.അതേ സമയം . തീപിടിത്ത സമയത്ത്‌ കെട്ടിടത്തിനു അകത്ത്‌ ഉണ്ടായിരുന്നതായി സംശയിക്കപ്പെടുന്ന ഒരാൾക്ക്‌ വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണു