കോവിഡ്: സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ

ന്യൂഡൽഹി: ജീവനക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ബോളിവുഡ്​ താരം സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ. ഡ്രൈവർക്കും രണ്ടു ഓഫിസ്​ ജീവനക്കാർക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​.

 

14 ദിവസം നിർദേശത്തിൽ തുടരാനാണ്​ സൽമാൻ ഖാൻന്റെ തീരുമാനം. താരത്തി​ന്റെ വീട്ടുകാരും നീരീക്ഷണത്തിൽ കഴിയും.

രോഗം സ്​ഥിരീകരിച്ച ജീവനക്കാരെ മുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാൻ ഖാ​നി​ന്റെ മാതാപിതാക്കളുടെ വിവാഹവാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ്​ കുടുംബം കോവിഡ്​ നിരീക്ഷണത്തിലായത്​. ഇതോടെ പരിപാടി റദ്ദാക്കി