ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: വടപുറം പാലത്തിന് സമീപം ലോറിയും ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. കാപ്പില്‍ തേമ്പട്ടി ദാസന്‍ ആണ് മരിച്ചത്. ഭാര്യ ജയക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയാണ് അപകടം.