കൊവിഡ്; കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം.
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം. സംസ്ഥാനങ്ങളില്‍ കൊവിഡിനെതിരായ പോരാട്ടം എങ്ങനെ കൈകാക്യം ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനാണ് സംഘത്തെ കേന്ദ്രം അയക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയക്കുക. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലെറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് സന്ദര്‍ശിക്കുന്നത്. നീതി ആയോഗ് അംഗം ഡോ. വി.കെ പോളിന്റെ നേതൃത്വത്തിലുള്ള സംഘം, എന്‍. സി.ഡി.സി ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തും സന്ദര്‍ശിക്കും. , ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്,അഡീഷണല്‍ ഡി.ഡി.ജി, ഡോ.എല്‍. സ്വസ്തി ചരണിന്റെ നേതൃത്വത്തിലുള്ള സംഘമെത്തും.