Fincat

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരം കേരളാ ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മില്‍

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ്- എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഗോവയിൽ മാത്രമാണ് ഇത്തവണ ഐ.എസ്.എല്‍ നടക്കുന്നത്.

1 st paragraph

ആളൊഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കി പന്ത് ചലിച്ച് തുടങ്ങുന്നു, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം അധ്യായം. നിലവിലെ ചാമ്പ്യന്മാരായ എടികെയും കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സും. ആദ്യ മത്സരം തന്നെ ആവേശത്തിരയേറുമെന്ന് ഉറപ്പ്. കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങളുമായി കളത്തിലിറങ്ങുമ്പോള്‍ മഞ്ഞപ്പടയ്ക്ക് പ്രതീക്ഷകളേറെയാണ്. പുതിയ പരിശീലകൻ കിബു വികൂന. മൂന്ന് നായകൻമാർ, സെർജിയോ സിഡോഞ്ച, കോസ്റ്റ നമോയ്നേസു, ജെസൽ കർനെയ്റോ. യുവത്വവും പരിചയസമ്പത്തും ഒരു പോലെ ചേർന്ന സംഘം.

മറുവശത്ത് മോഹൻബഗാനുമായി ലയിച്ച് എടികെ മോഹൻബഗാനായി മാറിയ ടീം പകിട്ടും പാരമ്പര്യവും പറയുന്നു. അഞ്ച് നായകൻമാരാണ് അവർക്ക്. ചാമ്പ്യന്‍ പരിശീലകൻ അന്റോണിയോ ഹബാസ്. ജയിച്ച് തുടങ്ങുക എന്ന ലക്ഷ്യവുമായാണ് നിലവിലെ ചാമ്പ്യൻമാർ ബൂട്ട് കെട്ടുക. ഈസ്റ്റ് ബംഗാൾ കൂടി എത്തിയതോടെ 11 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിൽ മാറ്റുരയ്ക്കുന്നത്. ഈ മാസം 27ന് ആണ് ബഗാനും-ഈസ്റ്റ് ബംഗാളും തമ്മിലുള്ള കൊൽക്കത്ത ഡർബി.

2nd paragraph