ശബ്ദരേഖയിലൂടെ മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

 

 

 

സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബ്ദരേഖയിലൂടെ മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ശ്രമം, മുഖ്യമന്ത്രിയ്ക്ക് വേണ്ടി കേരള പോലീസ് ആവിഷ്ക്കരിച്ച നാടകമാണ് ശബ്ദരേഖയെന്നും കേന്ദ്ര ഏജൻസികളെ അസ്ഥിരപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന പൂർണമായും സമ്മതിച്ചിട്ടില്ല. ജയിൽ മേധാവിക്ക് ഡി.ഐ.ജി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.