“രണ്ടില” ചിഹ്നം ജോസ് കെ മാണിക്ക്

 

കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ ഹർജി തള്ളി.

ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയത്. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാന്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചായിരുന്നു കമ്മീഷന്റെ വിധി. ഇതിന് പിന്നാലെയാണ് പിജെ ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് നിലവിൽ ഹൈക്കോടതി തള്ളിയത്.